" Health Requires
Healthy Foods "

Contact Us

Our products

Presenting Our Special
Feature Products

Advantages

The Benefits We Provide in
Our Products

100%
Vegitarian

Our all items are 100% vegetarian. We giving quality items the incredible guarantee. Our items produce with grains are absolutely vegetarian.

Good Health

Our visionary is giving acceptable food items to brilliant future that is the reason we giving great solid items to our clients.

Best Food for
Good Health

Great Food is the new worldview inside our food empowering the creation, availability and utilization of excellent food to build a healthy food system.

Royal Taste

We offer you no trade off in taste. Our quality items are completely testy and healthy. Your wellbeing is our need.

Our Recipes

ചേരുവകൾ

പുട്ടുപൊടി 1കപ്പ്
ഉപ്പ്- ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് - കാൽക്കപ്പ് + അരക്കപ്പ്
വെള്ളം- 1 കപ്പ്

തയാറാക്കുന്ന വിധം

പുട്ടുപൊടി ഉപ്പും ചേർത്ത് ഇളക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേര്ർത്ത് നന്നായി കുഴയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂണ പുട്ടു പോടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ. അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് ലരെ തുടരുക. മൂടി, വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. മൂടിയിലെ സുഷിരത്തിലൂടെ ആവി വരുന്നുണ്ടെന്ന് ഉറപ്പാക്കുക. അത്തരത്തിൽ ആവി വന്നാൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം (15-25 മിനുട്ട് വരെ).

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി - 2 കപ്പ്
അല്‍പം നെയ്യ്
ഉപ്പ് - പാകത്തിന്
തിളപ്പിച്ച വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി നല്ലതുപോലെ പൊടിയായി പൊടിച്ചെടുക്കണം. ഇതിലേക്ക് നല്ലതുപോലെ തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കേണ്ടതാണ്. ഇത് കുഴച്ചെടുത്ത് മാര്‍ദ്ദവം വരുന്നത് വരെ കുഴച്ചെടുക്കണം. ഇതില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ആണ് നിങ്ങളുടെ ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നത്. ഇത് രണ്ടുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. നല്ലതുപോലെ കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇലയില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഒഴിക്കുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. നല്ല സോഫ്റ്റ് നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാര്‍.

ആവശ്യമുള്ള സാധനങ്ങള്‍:

1. റവ- രണ്ടു കപ്പ്
2. നെയ്യ് - കാല്‍ക്കപ്പ്
3. നിലക്കടല- ഒരു ടീസ്പൂണ്‍
4. ഉഴുന്ന്- ഒരു ടീസ്പൂണ്‍
5. കശുവണ്ടിപ്പരിപ്പ്- നാലെണ്ണം നുറുക്കിയത്
6. കടുക് -കാല്‍ ടീസ്പൂണ്‍
7. ഇഞ്ചി- ചെറുതിയി അരിഞ്ഞത് ഒരു ടീസ്പൂണ്‍
8. പച്ചമുളക്- ഒരെണ്ണം വട്ടത്തിലരിഞ്ഞത്
9. സവാള - ഒന്ന് നേര്‍മ്മയായി അരിഞ്ഞത്
10. കാരറ്റ് -ചെറുതായി അരിഞ്ഞത് മുന്ന് ടീസ്പൂണ്‍
11. വെള്ളം- അഞ്ച് കപ്പ്
12. ചെറുനാരങ്ങാ നീര്- രണ്ട് ടീസ്പൂണ്‍
13. ഉപ്പ് പാകത്തിന്
14. കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ടുപൊട്ടിക്കുക ശേഷം മൂന്നാമത്തെ ചേരുവയില്‍ ബാക്കിയുള്ളവ ചേര്‍ത്ത് മൂപ്പിക്കുക. ഇവ നന്നായി മൂത്തുകഴിയുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇവ കൂടുതല്‍ മൂപ്പിക്കാതെ ചെറുതായി വാടുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് അടച്ചുവെച്ച് തിളപ്പിക്കുക. പച്ചക്കറി കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്പോള്‍ റവ ചേര്‍ത്ത് സാവധാനം ഇളക്കുക. അടിയില്‍ പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. കുറുകിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെച്ച് അല്‍പം നെയ്യ് മുകളില്‍ തൂകി നന്നായി അമര്‍ത്തിവെച്ച് മൂടിവെയ്ക്കുക. ചൂടാറിയശേഷം ഉപയോഗിക്കുക.

ചേരുവകൾ

* ആട്ട – 2 കപ്പ്
* ഉപ്പ് – ½ – ¼ ടീസ്പൂൺ
* വെള്ളം – 1 കപ്പ് + 2 ടേബിൾ സ്പൂൺ
* റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
* ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് മാവെടുത്ത് അര – മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളം (തിളപ്പിച്ച വെള്ളം ആവശ്യമില്ല) ആദ്യമേ തന്നെ മുഴുവനായും ഒഴിച്ച് അതിന്റെ കൂടെ 1 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും ചേർത്ത് നന്നായി കുഴയ്ക്കണം ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ച് ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കുഴയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തിയുടെ മാവ് കിട്ടും. ഇതേ മാവ് തന്നെ പൂരിയ്ക്കും ഉപയോഗിക്കാം. ഇനി ചപ്പാത്തിപ്പലകയിൽ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം. ഒരുപാട് കനം കുറച്ച് പരത്തേണ്ട കാര്യമില്ല. ഇനി ചപ്പാത്തി ചുടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളു ണ്ട്. ഒരു തവ എടുത്ത് തവ നന്നായി ചൂടായ ശേഷം ചപ്പാത്തി ഇടുക. ഇട്ട ഉടനെ തിരിച്ചിടുകയോ മറിച്ചിടുകയോ ചെയ്യരുത് കുറച്ച് സമയം വെയ്റ്റ് ചെയ്യുക. ചപ്പാത്തിയിൽ ചെറിയ ബബിൾസ് വന്നുകഴിയുമ്പോൾ മാത്രം ചപ്പാത്തി തിരിച്ചിടുക. അപ്പോൾ സൈഡുകൾ പൊങ്ങി വരുന്നതു കാണാം അപ്പോൾ വീണ്ടും തിരിച്ചിടുക അപ്പോൾ മാത്രം ചട്ടുകം വച്ച് ചപ്പാത്തി യുടെ മേലെ ചുറ്റോടു ചുറ്റും അമർത്തി കൊടുക്കുക. വീണ്ടും തിരിച്ചിടുക. എല്ലാവശവും ഒന്നു അമർത്തിക്കൊടുക്കുക. അതിനുശേഷം നേരെ പ്ലേറ്റിലേക്ക് മാറ്റുക. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി.

ചേരുവകൾ

* വറുത്ത അരിപ്പൊടി - 2 കപ്പ്
* വെള്ളം - രണ്ടര കപ്പ്
* തേങ്ങ - 1 കപ്പ്
* ചോറ് - 3 ടേബിൾ സ്പൂൺ
* ഉപ്പ് - ആവശ്യത്തിന്
* യീസ്റ്റ് - അര ടീസ്പൂൺ
* പഞ്ചസാര - ഒന്നര ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

അരക്കപ്പ് വെള്ളത്തിൽ തേങ്ങ, ചോറ് ,ഉപ്പ് , യീസ്റ്റ്,  പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിലേക്ക് 2 കപ്പ് വെള്ളവും അരിപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. അപ്പത്തിനുള്ള  മാവ് റെഡി.  4 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. അതിനു ശേഷം നല്ല മൃദുവായ വെള്ളയപ്പം ചുട്ടെടുക്കാം.

ചേരുവകൾ

* റാഗിപ്പൊടി- അരക്കിലോ
* ഉപ്പ്- ഒരു ടീസ്പൂൺ
* തേങ്ങ ചിരകിയത് - കാൽക്കപ്പ് + അരക്കപ്പ്
*വെള്ളം- പാകത്തിന്

തയാറാക്കുന്ന വിധം

റാഗിപ്പൊടി ഉപ്പും ചേർത്ത് ഇളക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേര്ർത്ത് നന്നായി കുഴയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂണ പുട്ടു പോടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ. അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് ലരെ തുടരുക. മൂടി, വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. മൂടിയിലെ സുഷിരത്തിലൂടെ ആവി വരുന്നുണ്ടെന്ന് ഉറപ്പാക്കുക. അത്തരത്തിൽ ആവി വന്നാൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം (15-25 മിനുട്ട് വരെ)

‘Everyday Fresh Food’

Healthy and natural food products with assured quality.

Contact Us
About Us

Ensure the health and happiness of your family

We established in 2001 Bluemoon Food Products started from Bakery Products and then started Podi factory selling excellent rice grains in Tamilnadu in 2006. We are one of the best food processing and marketing firm in Kerala, Tamilnadu and etc.

Blue Moon Food Products providing our customers healthy and natural food products with assured quality. We are providing good and natural food products like Ragi Puttu, Appam Podi, Steam Puttu Podi, Roasted Rava, Maize Powder, Atta, Rice Flakes and etc.

Contact Us

Our Services

Your Products is Available
in Various Variants

Manufacturing

We are one of the best food processing and marketing firm in Kerala, Tamilnadu and etc.

Contact Us

Sales

We are here to present fresh and healthy products to you. Your health is our responsibility

Contact Us

What Our Client Says

Our clients words are Our inspiration

    Contact Us